ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് വീണ്ടും തോൽവി.നിലവിലെ ലോക ചാമ്പ്യന്മാരായ അർജൻ്റീനയോട്, മാറക്കാനയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്.കളിയുടെ അറുപത്തി മൂന്നാം മിനിറ്റിൽ കോർണറിൽ നിന്ന് നിക്കോളാസ് ഒട്ടമെൻഡിയാണ് വിജയഗോൾ നേടിയത്.ജയത്തോടെ ആറ് കളികളിൽ നിന്ന് 15 പോയിൻ്റുമായി അർജൻ്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.ബ്രസീലിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഏഴ് പോയിൻ്റ് മാത്രമുള്ള മുൻ ലോക ചാമ്പ്യന്മാർ ആറാം സ്ഥാനത്താണ്