'സോൾട്ട് ആന്റ് പെപ്പർ' സിനിമയിൽ മൂപ്പന്റെ
വേഷം ചെയ്ത് ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ
സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ
ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച വൈകീട്ട്
വീട്ടുവളപ്പിൽ നടക്കും.ഭാര്യ –
മീനാക്ഷി. മക്കൾ- പുഷ്പ, രാജൻ, മണി, രമ.