കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ ബുധനാഴ്ച്ച
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ആഴ്ച്ച വയനാട്ടില്‍ അദ്ദേഹം
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക സമര്‍പ്പിച്ച ശേഷം
അമേത്തിയുടെ ഭരണകേന്ദ്രമായ ഗൗരിഗഞ്ചില്‍ രാഹുല്‍ റോഡ്‌ഷോ നടത്തും. എഐസിസി
ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുള്‍പ്പടെയുള്ളവര്‍
രാഹുലിനൊപ്പമുണ്ടാവും.
14 വര്‍ഷമായി രാഹുല്‍ പ്രതിനിധീകരിക്കുന്ന
മണ്ഡലമാണ് അമേത്തി. തുടര്‍ച്ചയായ രണ്ടാം തവണയും സ്മൃതി ഇറാനിയാണ്
ബിജെപിക്കു വേണ്ടി രാഹുലിനെ എതിരിടുന്നത്. കഴിഞ്ഞ തവണ രാഹുലിനോട്
പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്
മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു.















































































