സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാർ തീരുമാനം. നിലവില്‍ 1600 രൂപയാണ് പെൻഷനായി നല്‍കുന്നത്. എന്നാല്‍ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇടക്കാലത്ത് ആറു മാസത്തെ കുടിശ്ശിക കൊടുത്തുതീർക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.
കുടിശ്ശിക കൊടുത്ത് തീർത്ത് ക്ഷേമ പെൻഷനിനുള്ള വർധനവാണ് ധനകാര്യവകുപ്പ് നടത്താൻ പോവുന്നത്. അതേസമയം, വർദ്ധനവില്‍ അന്തിമതീരുമാനം ആയില്ലെന്ന് ധനവകുപ്പ് പറയുന്നത്.
കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന