ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ തിരുവനന്തപുരം തൊന്നക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന എക്സിബിഷൻ രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ ക്യൂറേറ്റഡ് സയന്‍സ് എക്സിബിഷന് ആയിരിക്കു൦. ലൈഫ് സയന്‍സ്' എന്ന വിഷയത്തില്‍ അധിഷ്ഠിതമായി കൃത്യമായ തിരക്കഥയുടെ സഹായത്താല്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന എക്സിബിഷൻ പ്രപഞ്ചത്തിന്റെ ഉല്പത്തി മുതല്‍ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്നാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ബ്രേക്ത്രൂ സയൻസ് സൊസൈറ്റി ഈ എക്സിബിഷൻ്റെ ഔട്ട് റീച്ച് പാർട്ടണർ ആണ്. കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുിലു൦ ഗ്രാമ- നഗര പ്രദേശങ്ങളിലും ഗ്ലോബൽ സയൻസ് ഫെസ്റ്റിൻറെ പ്രചരണാർത്ഥം വാനനിരീക്ഷണം, പരിണാമ സിദ്ധാന്തം സംബന്ധിച്ച പ്രദർശനം, വിവിധ ശാസ്ത്ര ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികൾ ബ്രേക്ത്രൂ സയൻസ് സൊസൈറ്റി കോട്ടയം ചാപ്റ്റർ തീരുമാനിച്ചിട്ടുണ്ട്. അതിന് പരിശീലന൦ നൽകുന്നതിനായി 13,14 തീയതികളിൽ കോട്ടയം വയസ്ക്കരയിലുള്ള ഗലീലിയോ സയൻസ് സെന്ററിൽ വച്ചു ഒരു ശിൽപ്പശാല നടക്കുകയാണ്.
അടിസ്ഥാന ജ്യോതിശാസ്ത്ര൦, വാനനിരീക്ഷണം, ടെലസ്കോപ്പ് നിർമ്മാണം, പരിണാമ സിദ്ധാന്തം, ശാസ്ത്രത്തിന്റെ രീതി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
ശാസ്ത്ര വളണ്ടിയർ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരെ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
പി ജി ശശികുമാർ
ഫോൺ 9447806862