കോഴിക്കോട് നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് പാമ്പു കടിയേറ്റത്.
കുറ്റ്യാടി ചുരത്തില്‍ വച്ചാണ് പാമ്ബുകടിയേറ്റത്.
വടകരയില്‍ പോയിട്ട് സുഹൃത്തുമായി തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കാറിനകത്ത് കടന്നുപറ്റിയ വിഷമുള്ള പാമ്ബാണ് രാജീവിനെ കടിച്ചത്. തുടർന്ന് രാജീവനെ മറ്റൊരു വാഹനത്തില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്കി.
സ്നേക് റെസ്ക്യൂ അംഗം സുരേന്ദ്രൻ എത്തിയാണ് ഡോറിന്റെ ബീഡിംഗിനുള്ളില് ഇരുന്ന പാമ്ബിനെ പുറത്തെടുത്തത്.