കാലവർഷം ശക്തമായ സാഹചര്യത്തിൽ വെള്ളൂർ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി ഉടമ തന്നെ മുറിച്ചു മാറ്റണം.
അല്ലാത്തപക്ഷം ഉണ്ടാവുന്ന എല്ലാം നഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2015 സെക്ഷൻ 30(2)(വി) പ്രകാരം വസ്തു ഉടമ തന്നെ ഉത്തരവാദിയാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി.