അരൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളായി വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസെത്തിയത്. എന്നിട്ടും കുരുക്കഴിഞ്ഞില്ല. തോപ്പുംപടി, വൈറ്റില ഭാഗങ്ങളിലേക്കും അതിരൂക്ഷ കുരുക്കാണ് അനുഭവപ്പെട്ടത്.ഇപ്പോൾ ഗതാഗത കുരുക്ക് ഏതാണ്ട് മാറി.