ഡി.സി.സി എക്സിക്യൂട്ടീവ് അംഗം വർഗീസ് ചൊവ്വന്നൂരിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് തൃശൂർ ഡിസിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് വേണ്ടി നിയമ പോരാട്ടം നയിച്ചതിൽ പ്രധാനിയാണ് വർഗീസ്.















































































