കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. അതേസമയം പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ നിർണായക യോഗം ചേർന്നു. അതിർത്തി മേഖലകളിൽ സ്‌കൂളുകൾ തുറന്നു. ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലർ വന മേഖലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏട്ടുമുറ്റലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഇ തൊയ്ബ ഭീകരനെയും 2 പാകിസ്ഥാൻ സ്വദേശികളായ ഭീകരരെയുമാണ് വധിച്ചതെന്നാണ് വിവരം. പഹൽഗാം ഭീരാക്രമണത്തിലെ ഭീകരർക്കായുള്ള തിരച്ചിലിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്.