ഡൽഹി:
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് 296 പേരടങ്ങുന്ന സംഘം തിരികെയെത്തി. ഇതുവരെ 67 മലയാളികൾ അടക്കം 890 ഇന്ത്യക്കാരെ
ഇസ്രയേലിൽ നിന്ന് തിരികെ എത്തിച്ചു.
ഡൽഹിയിലെ
പാലം എയർപോർട്ടിൽ രാവിലെ 11 ന് എത്തിയ ഇന്ത്യൻ എയർ ഫോഴ്സ്
സി17 വിമാനത്തിൽ ആകെ 296 പ്രവാസി
ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി , തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെ മലയാളി പ്രവാസികൾക്ക് യാത്രാ
സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനവും ഇന്ന് പുലർച്ചെയെത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഒഴിപ്പിക്കൽ താൽക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണ്.