ചോദ്യപേപ്പറിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായതിൽ അന്വേഷണം നടത്തണമെന്നവർ ലോക്സഭയിൽ ആവശ്യപ്പെട്ടു. വിദ്യാർഥികളോട് മാപ്പ് പറയാൻ സി.ബി.എസ്.ഇ തയ്യാറകണം.
സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങൾക്ക് കാരണം എന്ന തരത്തിൽ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അത്തരം നിരീക്ഷണങ്ങളെ വിവരക്കേട് എന്നാണ് സോണിയ വിശേഷിപ്പിച്ചത്.
ഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവയ്ക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്ക്കൊപ്പമാണ് താനെന്നും അവർ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നും ചോദ്യം പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഉച്ചയോടെ ചോദ്യം പിൻവലിച്ച് മുഴുവൻ മാർക്കും നൽകാൻ തീരുമാനമായി