പാലാ: മീനച്ചിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴയിൽ കനത്ത നാശനഷ്ടം. ഭരണങ്ങാനം, ഇടമറ്റം പഞ്ചായത്തുകളിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാറ്റിൽ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് കനത്ത മഴയും കാറ്റും ഉണ്ടായത്.
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.