കൊല്ലാട് വടവറയിൽ ആലിച്ചൻ്റെ മകൾ അന്നു സാറ ആലി (17) യാണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവേ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരിച്ചത്.
കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു.
പരീക്ഷക്കായി സ്കൂളിലേക്ക് സഹോദരൻ അഡ്വിനൊപ്പം (20) പോകവേ കൊല്ലാട് കളത്തിക്കടവിൽ വച്ചാണ് ഇന്നലെ രാവിലെ 9 മണിയോടെ ബുള്ളറ്റുമായി കൂട്ടിയിടിച്ച് ഇരുവർക്കും അതിഗുരുതരമായി പരുക്കേറ്റത്.
ഹെൽമറ്റ് തെറിച്ച് പോയതോടെ തലക്ക് ഏറ്റ വലിയ പരിക്കാണ് മരണകാരണമായത്.
അഡ്വിനും കണ്ണിനും, കഴുത്തിനും,കാലുകൾക്കും പരിക്കേറ്റു.
ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഡ്വിനെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലാട് വടവറയിൽ ആലിച്ചൻ സിസിലി ദമ്പതികളുടെ മക്കളാണ്.