*ഫാഷൻ ലോകത്തെ പുത്തൻ
മറൈൻ ഡ്രൈവിലെ ടാജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന പത്തു മണിക്കൂർ നീളുന്ന ഫാഷൻ ഷോയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളഇരുന്നൂറോളം മോഡലുകൾറാംപിൽഎത്തും.ഇന്ത്യയിലെപ്രശസ്തരായ20ഡിസൈനേഴ് ൻ്റെ പുതിയ കളക്ഷൻസ് ഷോയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെയാണ് ഷോ. ഷനോജ് ഇറാനിയാണ് ഷോ ഡയറക്ടർ. ഫാഹിം, ഗോപികഎന്നിവരാണ്കോറിയോഗ്രാഫേഴ്സ്. ലോക റെക്കോർഡുകൾ നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹോഴ്സ് റൈഡർ ആയ 6 വയസുകാരനായ മലയാളി ബാലൻ , ദേവക് ബിനു കുതിരപ്പുറത്തേറി ഫാഷൻ റാംപിൽ എത്തും. സിനിമാതാരം അനിഘ സുരേന്ദ്രൻ , സംഗീത സംവിധായകൻ ഷാൻ റഹ്മാൻ , ഫാഷൻ analyst & stylist ദീപ റാവു തുടങ്ങിയവർ ഷോയിൽ മുഖ്യാതിഥികളായിരിക്കും. ഷനോജ് ഇറാനി ഫാഷൻ കമ്പനിയും സിമൻസ് ഓപ്പറയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത് .