രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു .സമഗ്ര ആരോഗ്യ പരിരക്ഷ, രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ്, ആയുഷ്മാൻ ഭവ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചതെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു.ഗാന്ധിനഗറിൽ വെർച്വലായാണ് പ്രചാരണ പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഈ മാസം 17 മുതൽ, ഗാന്ധിജയന്തിവരെയാണ്, പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഗര ഗ്രാമ മേഖലകളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കുടുംബക്ഷേമ കേന്ദ്രങ്ങൾ തുടങ്ങി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, ആയുഷ്മാൻ മേളകൾ സംഘടിപ്പിക്കും.മൂന്നുഘടകങ്ങളിലൂടെയാണ് ആയുഷ്മാൻ ഭവ പരിപാടി നടപ്പിലാക്കുന്നത്. അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ കാർഡ് വിതരണം ചെയ്യുന്ന ആയുഷ്മാൻ ആപ്കെ ദ്വാർ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ആഴ്ചകൾ തോറും സംഘടിപ്പിക്കുന്ന ആയുഷ്മാൻ മേള, വിവിധ ആരോഗ്യ സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുംപൊതു ജനങ്ങൾക്ക് അറിവ് പകരുന്നതിനായി വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന ആയുഷ്മാൻ സഭ എന്നിവയാണ് ഇവ കൂടെയുണ്ട് കേന്ദ്രസർക്കാർ https://www.facebook.com/centralgovernmentprojects