ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ഇന്ന്. ഉച്ചയ്ക്ക് 1.30ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 67 റൺസിന് വിജയിച്ചിരുന്നു. ജയം അനിവാര്യമായ ശ്രീലങ്കയ്ക്ക് ഇന്ന് ജീവൻമരണ പോരാട്ടമാണ്. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും ഏകദിന മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേയസ് അയ്യർ ടീമിൽ തുടരും. ഇഷാൻ കിഷൻ കളിക്കാത്തതിനാൽ കെ.എൽ രാഹുൽ അഞ്ചാം സ്ഥാനത്ത് ഇറങ്ങും. ബൗളിംഗ് നിരയിലെ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്.
