ബലാത്സംഗ കേസില്‍ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലിനോട് രാഹുല്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്‌വേർഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്‍റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും. അന്വേഷണവുമായി രാഹുല്‍ സഹകരിക്കാത്തതിനാല്‍ ഉടൻ വീണ്ടും കസ്റ്റഡിയില്‍ വാങ്ങില്ല.
മൂന്നു ദിവസത്തേക്കാണ് രാഹുലിനെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. അതിജീവിതയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് രാഹുലുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിക്കൊപ്പം ഇവിടെ എത്തിയിരുന്നുവെന്ന് രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.















































































