തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വക്താവ് എന്ന സ്ഥാനമാണ് അര്ജുന് നല്‍കിയിരിക്കുന്നത്.
അര്ജുന് രാധാകൃഷ്ണന്, ആതിര രാജേന്ദ്രന്, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് വക്താക്കളായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണനെ നിയമിച്ചത്.
എന്നാല്‍ സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍നിന്ന് അകന്നിരുന്നു.