പിറവം: ബി.പി.സി. കോളേജ് ലേഡീസ് ഹോസ്റ്റലിൽഭക്ഷ്യവിഷബാധ.അസ്വസ്ഥതകളെ തുടർന്ന് 15 വിദ്യാർത്ഥിനികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
പ്രഭാത ഭക്ഷണത്തിൽ നിന്നാണ് പ്രശ്‌നമുണ്ടായതെന്നാണ് നിഗമനം. ഉപ്പുമാവും കടലയുമായിരുന്നു പ്രഭാത ഭക്ഷണം. അതു കഴിച്ച് വൈകാതെ കുട്ടികൾക്ക് അസ്വസ്ഥതകൾ തുടങ്ങി. എല്ലാവർക്കും തന്നെ ഛർദ്ദിയായിരുന്നു തുടക്കം. തുടർന്ന് 15 പേരെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു പേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ, ഇവരിൽ മൂന്നു പേരെ പിന്നീട് വിട്ടയച്ചുവെന്നും മൂന്നു പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളതെന്നും പ്രിൻസിപ്പൽ ഡോ. ടി.ജി. സക്കറിയ പറഞ്ഞു. ഒമ്പതു പേരാണ്പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.വിവരമറിഞ്ഞ കോളേജ്അധികൃതരുംനഗരസഭാധികൃതരുംആശുപത്രിയിലെത്തി. സംഭവത്തെപ്പറ്റി നഗരസഭാ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്.












































































