കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരുണ്ടായി പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി എന്നാണ് വിവരം. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വേമ്പനാട്ട് കായലിലായിരുന്നു അപകടം. മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.