മാർച്ച് 1 മുതൽ ഹോങ്കോങ്ങിൻ്റെ കൊവിഡ്-19 മാസ്ക് മാൻഡേറ്റ് റദ്ദാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നീണ്ടുനിന്ന മാസ്ക് മാൻഡേറ്റുകളിൽ ഒന്നിന് അവസാനമാകുകയാണ്. 945 ദിവസങ്ങൾക്ക് ശേഷമാണ് ഹോങ്കോങ്ങിൽ മാസ്ക് നിർത്തലാക്കുന്നത് എന്ന് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട് പറയുന്നു. രാജ്യത്തേക്ക് സന്ദർശകരെയും ബിസിനസുകാരെയും തിരിച്ചുകൊണ്ടുവരാനും, സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുമാണ് സർക്കാർ നീക്കം.
