നെയ്യാറ്റിൻകര ആറാലംമൂട്ടിലാണ് സംഭവം നടന്നത്.
കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെയാണ് ചികിത്സാപിഴവ് ആരോപണം. നെയ്യാറ്റിൻകര സ്വദേശിനി കുമാരിയാണ് മരിച്ചത്. അനസ്‌തേഷ്യ നല്‍കിയതില്‍ ഉള്‍പ്പെടെയുള്ള ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് പരാതി. കാരക്കോണം മെഡി. കോളേജിലെ ശസ്ത്രക്രിയയ്‌ക്കിടെയാണ് മരണം
വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കാണ് കുമാരി കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. കഴിഞ്ഞ ഒമ്പതാം തീയതി ശസ്ത്രക്രിയയ്‌ക്ക് വേണ്ടി ഇവർ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. തുടർന്ന് ഇന്നലെ കുമാരിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
ഓപ്പറേഷൻ തിയേറ്ററില്‍ വരെ ആരോഗ്യവതിയായി പോയ കുമാരിയുടെ മരണകാരണം അനസ്‌തേഷ്യ നല്‍കിയതില്‍ ഉള്‍പ്പെടെയുള്ള ചികിത്സ പിഴവാണെന്നും ഇവരുടെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയ പാടുകള്‍ ഇല്ലെന്നും കുടുംബം ആരോപിച്ചു. മരുന്ന് മാറി നല്‍കിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മരണകാരണം ഹൃദയാഘാതമെന്ന് ആശുപത്രി അധികൃതർ പറയുന്നു.