ഇ ഡി വരും, കുറച്ച് ബഹളമുണ്ടാക്കി പോകും.
ഇ ഡി ഇപ്പോൾ തമാശയായി മാറി.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് അനുകൂല കാറ്റിനെ ഇ ഡി എന്ന പാഴ്മുറം കൊണ്ട് തടയാൻ കോൺഗ്രസിനും ബി ജെ പിക്കും കഴിയില്ല.
എൽ ഡി എഫിന്റെ മൂന്നാമൂഴത്തിനുള്ള നാന്ദിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
ഇ ഡിയെ ഡൽഹിയിൽ എതിർക്കുകയും കേരളത്തിൽ അനുകൂലിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ ഗതികേട്.
ബി ജെ പി-കോൺഗ്രസ് കൂട്ടുകെട്ടിനെ കേരളം തോൽപിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എമ്മും സി പി ഐയും വലിയ ഐക്യത്തോടെയാണ് പോകുന്നത്.
ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചത് ആരായാലും ശിക്ഷിക്കപ്പെടും.
ദൈവത്തിന്റെ സ്വത്ത് ദൈവത്തിന്‍റേത് മാത്രമാണ്.
അത് കയ്യിട്ടുവാരാൻ ആർക്കും അവകാശമില്ല.
എസ് ഐ ടി കുറ്റക്കാരായി കണ്ടെത്തുന്നത് ഏത് പാർട്ടിക്കാരായാലും ശിക്ഷിക്കപ്പെടും.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണം.
രാഹുലിനെ അനുകൂലിക്കുന്ന കോൺഗ്രസുകാർ ആ പാർട്ടിയുടെ ധാർമിക തകർച്ചയുടെ പര്യായമെന്നും ബിനോയ് വിശ്വം.











































































