കോതമംഗലം: കുട്ടംപുഴക്ക് സമീപം പൂയംകുട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മണികണ്ഠന്‍ചാല്‍ വാര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനെ ( ബിജു - 37 ) ആണ് കാണാതായത്. വെള്ളത്തില്‍ മുങ്ങിയ മണികണ്ഠന്‍ചാല്‍ പാലത്തിലൂടെ ജോലിക്ക് പോകാന്‍ നടന്നുവരുമ്പോള്‍ കാല്‍ വേച്ച് ഒഴുക്കില്‍ പ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം. ഫയര്‍ ഫോഴ്‌സും പോലീസും എത്തി തിരച്ചില്‍തുടങ്ങി.