ശബരിമല ശരണ കീർത്തനങ്ങളുടെ ആരതിയുമായി കാത്തുനിന്ന അയ്യപ്പ ഭക്തർക്ക് തങ്ക അങ്കി ചാർത്തിയ ദീപാരാധന ആത്മനിർവൃതിയുടെ പൊൻകിരണമായി.ദർശനസുകൃതത്തിന്റെ പുണ്യം പകരാൻ ശബരീശന് ഇന്ന് മണ്ഡലപൂജ.ഇന്നലെ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നപ്പോൾ അയ്യപ്പസ്വാമിയെ കണ്ടു തൊഴാനായി വലിയ തിരക്കായിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ എട്ടംഗസംഘം പമ്പയിൽ നിന്ന് തങ്ക അങ്കി പേടകം ചുമന്നാണ് കൊണ്ടുവന്നത്.