തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 50 രൂപ മുതൽ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്. 1000 ലിറ്റർ വരെ ഉപയോഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റർ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 5000 ലിറ്ററിന് നിരക്ക് 22.05 രൂപയായിരുന്നു. ഫെബ്രുവരി മൂന്നാം തീയതി പ്രാബല്യത്തിൽ വന്നുവെന്ന തരത്തിലുള്ള പുതുക്കിയ സ്ലാബാണ് ജല അതോറിറ്റി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
