ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയിൽ കിലോയ്ക്ക് 100 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയിൽ ഇന്നലെ വെളിച്ചെണ്ണ വില ക്വിൻ്റലിന് 38200 രൂപയെത്തി. തൃശ്ശൂർ വിപണിയിൽ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടർന്നാൽ ഓണക്കാലമെത്തുമ്പോൾ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും കൊപ്രയും എത്തുന്ന തമിഴ്‌നാട്ടിൽ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലറ വിപണിയിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതൽ 470 രൂപ വരെയാണ് വില. മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില കൂടുകയാണ്.