കഴിഞ്ഞ ഡിസംബറിൽ കോട്ടയം അതിരമ്പുഴ യിൽ നിന്നും കാണാതായ സ്ത്രീയുടെ തിരോധാനം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിൽ.
വീട്ടമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ആളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന.
ഇയ്യാളുടെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ കേസ് എടുത്ത ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ പരിശോധന നടത്തി വരുന്നു.
അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായിൽ വീട്ടിൽ ജെയിൻ മാത്യു (ജൈനമ്മ -48)വിനെയാണ് കഴിഞ്ഞ ഡിസംബർ 23 ന് കാണാതായത്. നേരത്തെ ഏറ്റുമാനൂർ പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ പറ്റി വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.