തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കളക്ടർക്കുള്ള റവന്യു വകുപ്പിൻ്റെ അവാർഡ് വയനാട് ജില്ലാ കളക്ടർ എ ഗീതയ്ക്ക്.മികച്ച സബ് കളക്ടറായി മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. കൂടാതെ മികച്ച കളക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനൽ ഓഫീസ് അവാർഡുകളും വയനാടും മാനന്തവാടിയും നേടി.പാലക്കാട്ടെ ഡി അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ. മികച്ച താലൂക്ക് ഓഫിസായി തൃശൂരിനെയും തെരഞ്ഞെടുത്ത്. മികവിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്കാര നിർണയം നടത്തിയതെന്ന് റവന്യൂമന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യു ദിനമായ നാളെ കൊല്ലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
