ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ നഗരത്തിൽ ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി 9.30 മണി വരെ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ സമയത്ത് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് പാർക്കിങ്ങും അനുവദിക്കില്ല. വാഹനങ്ങൾ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം, ഇൻഡോർ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുള്ള കോർപ്പറേഷൻ പാർക്കിംഗ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
