പള്ളിക്കത്തോട്ടിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് അടുത്തുളള ജിമ്മിലായിരുന്നു അച്ഛനും മക്കളും കയറി ആക്രമണം നടത്തിയത്. ജിമ്മിലേക്ക് അതിക്രമിച്ചു കയറിയ മൂവര്‍ സംഘം ട്രെയിനറെ അസഭ്യം പറയുകയും തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇടിവള കൊണ്ട് മര്‍ദിക്കുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. അക്രമ ശേഷം മൂവരും സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ജിം ട്രെയിനര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് എസ്എച്ച് ഒ കെ.ബി.ഹരികൃഷ്ണനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.