യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായുള്ള നോമിനേഷന് നല്‍കേണ്ട അവസാന തീയതി ഇന്ന്. വൈകുന്നേരം 5 മണി വരെയാണ് നോമിനേഷന് നല്‍കാനുള്ള അവസരം ഉള്ളത്.
തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന്റെ ഔദ്യോാഗിക സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് മുമ്പായി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും. അബിന്‍ വര്‍ക്കി തന്നെ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയാവും എന്നാണ് സൂചന. എ ഗ്രൂപ്പിലും സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള എതിര്‍പ്പ് അവസാനിച്ചിട്ടില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യുവ നേതാക്കള്‍ പിന്മാറിയിട്ടില്ല.കെ.സി വേണുഗോപാലിന്റെ നോമിനിയായി ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ട്.