ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ മുന്നില്‍ 13ാം കേസായാണ് ഹരജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹരജിയെ ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഉവൈസി, അമാനത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്, അര്‍ഷദ് മദനി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഞ്ജും ഖാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷെഫി(എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ്) മുഹമ്മദ് ഫസലുല്‍ റഹീം, ഡോ. മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് ഇന്ന് കോടതി പരിഗണിക്കുക. പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന അപേക്ഷകളും ഹരജികളുടെ ഭാഗമാണ്.
നിയമത്തിനെ എതിര്‍ത്ത് നിരവധി ഹരജികള്‍ എത്തിയിട്ടുണ്ടെങ്കിലും എല്ലാം ലിസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, 1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്തും ഒരു ഹരജി എത്തിയിട്ടുണ്ട്. മുസ്‌ലിം പള്ളികള്‍ അമ്ബലമാണെന്ന് പറഞ്ഞ് ഹരജി നല്‍കുന്ന അഡ്വ. ഹരിശങ്കര്‍ ജയ്‌നാണ് ഈ ഹരജി നല്‍കിയിരിക്കുന്നത്.