തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. തലയുടെ മുൻഭാഗത്താണ് പരിക്കു പറ്റിയത്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.