ന്യൂഡൽഹി: ഭാരതം ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഇന്ന് ഡൽഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. പതാക ഉയര്‍ത്തിയ വേളകള്‍ ആത്മനിര്ഭരതയുടെയുംആത്മാഭിമാനത്തിന്റെയും ആത്മവീര്യം പകരുന്ന നിമിഷം കൂടിയിയിരുന്നു..
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് രാജ്യത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള പ്രവചനങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, പല പ്രവചനങ്ങളെയും അതിജീവിച്ചാണ് ഓരോ മേഖലയിലും രാജ്യം നേട്ടം കൈവരിച്ചത്. 76 വര്‍ഷങ്ങള്‍ പിന്നിട്ട് മുന്നിലേക്ക് കുതിക്കുമ്പോള്‍ ഓരോ മേഖലയിലുംനിര്ണ്ണായകചുവടുവെപ്പുകള് നടത്താൻ ഭാരതത്തിന് സാധിച്ചിട്ടുണ്ട്.
140 കോടിയിലധികം വരുന്ന ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ലോകരാജ്യം എന്ന നിലയിലനിന്നും ലോകനേതൃത്വത്തിലേക്ക് നടന്നു കയറുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായും നാലാമത്തെ സൈനിക ശക്തിയായും ഭാരതംമാറിക്കഴിഞ്ഞു.ശാസ്ത്രസാങ്കേതികവിദ്യകളില്‍ തനതാതായ വ്യക്തിമുദ്ര പതിപ്പിക്കാനും രാജ്യത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.