ന്യൂഡൽഹി∙ നീറ്റിൽ പുനഃപരീക്ഷ നടത്തേണ്ടെന്ന് സുപ്രീം കോടതി. ചോദ്യ പേപ്പർ വ്യാപകമായി ചോർന്നതിനു തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല. സിബിഐ അന്വേഷണം അന്തിമഘട്ടത്തിലല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.