എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്ഷനിൽ അമോണിയം കൊണ്ടു വന്ന ലോറി തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തുപൊങ്ങി.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
വാഹനം ക്രൈയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല.
സമീപത്തെ ട്രാൻസ്ഫോർമറിന് സമീപമാണ് വാഹനം മറിഞ്ഞിരിക്കുന്നത്.
അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.മഞ്ചക്കുഴി തോടിന് സമീപം കിണർ വെള്ളം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നും,ആരുംപരിഭ്രമിക്കേണ്ട ആവശ്യമില്ലന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയിൽ പെട്ടാൽ കിണർ തേകുകയും, ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.