കോട്ടയം: കോട്ടയം ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി പി കെ സുധീര്‍ ബാബുവിന് മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് വാസവന് സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം ബാന്‍ഡ്മേളത്തിന്റെ അകമ്പടിയോടെ പ്രകടനമായാണ് വാസവന് കളക്ട്രേറ്റില്‍ എത്തിയത്. എല്‍ഡിഎഫ് നേതാക്കളായ സി കെ ശശിധരന്, ടി.ആര് രഘുനാഥന്, എംഎല്‍എമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, സി കെ ആശ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ചേമ്പറിലെത്തിയത്.