ഇറാൻ്റെ ആക്രമണത്തില്‍ യുഎസിൻ്റെ നിർണായക റഡാർ സംവിധാനം തകർന്നതായി സ്ഥിരീകരിച്ച് യുഎസ് ഉദ്യോഗസ്ഥൻ. ഗള്‍ഫിലെ യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും 300 മില്യണ്‍ ഡോളർ വിലമതിക്കുന്നതുമായ THAAD മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇറാന്റെ ആക്രമണത്തില്‍ തകർന്നത്. ഇത് മേഖലയിലെ പ്രതിരോധസംവിധാനം ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിന്റെ ഥാഡ് (THAAD) മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന റഡാറും അനുബന്ധ ഉപകരണങ്ങളും ജോർദാനിലെ മുവാഫഖ് സല്‍ട്ടി എയർബേസില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ നശിപ്പിക്കപ്പെട്ടുവെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.












































































