കോട്ടയം: ഇരയോടൊപ്പം നിൽക്കാതെ റാഗിങ്ങ് എന്ന ക്രൂരത കാട്ടുന്നവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടാണ് വർദ്ധിച്ചു വരുന്ന റാഗിങ്ങുക്കൾക്ക് കാരണമെന്ന് ബി ഡി വൈ എസ് സംസ്ഥാന പ്രസിഡണ്ട് രാഖേഷ് കോഴഞ്ചേരി ആരോപിച്ചു. കോട്ടയത്ത് ബി ഡി വൈ എസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ബി ഡി വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെൻസ് സഹദേവൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബി ഡി ജെ എസ് കോട്ടയം ജില്ലാ പ്രസിഡണ്ട് എം പി സെൻ മുഖ്യ പ്രഭാഷണം നടത്തി. ബി ഡി ജെ എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി അനിൽ കുമാർ, ഷാജി ശ്രീശിവം , സജീഷ്മണലേൽ എന്നിവർ പ്രസംഗിച്ചു.
ബി ഡി വൈ എസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി ബിഡ്സൺ മല്ലികശ്ശേരി , വൈസ് പ്രസിഡൻ്റ് മാരായി അനൂപ് കാഞ്ഞിരപ്പള്ളി, ജയൻ മീനടം, ജിനു തമ്പി, എന്നിവരും സെക്രട്ടറിയായി ജോമോൻ K പനഞ്ചിക്കാട് , ജോയിൻ സെക്രട്ടറിമാരായി സുരേഷ് , സുനീഷ് പള്ളിക്കത്തോട് എന്നിവരെയും തിരഞ്ഞെടുത്തു...