*
*75 ലക്ഷം രൂപയുടെ നഷ്ടം.*
തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം.
രണ്ട് കോടിയിലധികം രൂപയുടെ നിർമാണ സാമഗ്രികൾ കത്തിനശിക്കാതെ സംരക്ഷിച്ച് ഫയർഫോഴ്സ്.
വേസ്റ്റ് റബർ പൊടിച്ച്
പുനരുപയോഗ റബർ നിർമ്മിത വസ്തുവാക്കി മാറ്റുന്ന സ്വകാര്യ ഫാക്ടറിക്കാണ് തീപിടിച്ചത്
ഞായറാഴ്ച്ച അവധിയായതിനാൽ
പൊടിച്ച് സൂക്ഷിച്ചിരുന്ന റബർ അടഞ്ഞുകിടന്ന ഫാക്ടറി ഗോഡൗണിനുള്ളിൽ ചൂടുപിടിച്ച് അഗ്നിബാധയുണ്ടായത്.
സംഭവമറിഞ്ഞ ഉടനെ കോട്ടയത്തു നിന്നും, പാമ്പാടിയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി
ഏറെ നേരം പണിപ്പെട്ടാണ്
തീ നിയന്ത്രണ വിധേയമാക്കിയത്.
ഇതിലൂടെ രണ്ടു കോടി രൂപയുടെ സാധനസാമഗ്രികൾ
തീ പടരാതെ സൂക്ഷിക്കാനും ഇവർക്ക് കഴിഞ്ഞു.