ആക്രമണത്തിനു ശേഷം പകർത്തിയ ദൃശ്യങ്ങൾ ചോർന്നോയെന്ന് പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ടാണ്
കേസില്‍ ദൃശ്യങ്ങൾ അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്നും അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദ്യശ്യങ്ങൾ പ്രചരിയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു.