സംസ്ഥാനത്തിന്റെ വികസന തുടർച്ചയ്ക്ക് ഇടതു പക്ഷ ജനാതിപത്യ മുന്നണി ഭരണം തുടരണമെന്ന് സേവ് ആർ എസ് പി സംസ്ഥാന പ്രവർത്തക കൺവെൻഷൻ.
കേരളത്തിന്റെ വികസനത്തിന് ഇടതു പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്നും പ്രമേയത്തിൽ പറഞ്ഞു. ആർ എസ് പി ദേശീയ സമിതി അംഗം ഇല്ലിക്കൽ അഗസ്റ്റി ഉദ്ഘാടനം ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ, കെ സുധീഷ് കുമാർ, പ്രാക്കുളം മോഹൻ, സന്തോഷ് മാവില, പൂന്തുറ സജീവൻ എന്നിവർ സംസാരിച്ചു.














































































