യുഡിഎഫിൻ്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങൾ കത്തി നിൽക്കെയാണ് യോഗം ചേരുന്നത്. വിഷയത്തിൽ സുധാകരൻ്റെ പരസ്യ നിലപാട് ലീഗിൽ അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം യോഗത്തിൽ ലീഗ് ഉന്നയിച്ചേക്കും. ഇ.പി ജയരാജൻ വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. സർക്കാരിനെതിരായ നിലപാടിലടക്കം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിർദ്ദേശമാകും കോൺഗ്രസിൽ നിന്നും ഘടകകക്ഷികളിൽ നിന്നും യോഗത്തിൽ ഉയരുക.
