തിരുവനന്തപുരം: മില്‍മ പാല് വിലവര്‍ധന നാളെ മുതല്‍ പ്രാബല്യത്തിലാകും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ്
കൂടുന്നത്.ആവശ്യക്കാര്‍
കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതല്‍ വില.
നാളെ മുതല്‍ തൈരിനും വില കൂടും.ടോണ്‍ഡ്
മില്‍ക്ക് 500 മില്ലി
ലീറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്
(കടുംനീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മില്‍ക്ക് (പശുവിന്പാല്)
പുതിയ വില 28 രൂപ (പഴയ
വില 25 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലീറ്റര്‍ (വെള്ള
പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ
വില 25രൂപ). പാല്
ഉപയോഗിച്ച് മില്‍മ നിര്‍മിക്കുന്ന മറ്റ് ഉല്പന്നങ്ങള്ക്കും വരും ദിവസങ്ങളില്‍
വില വര്‍ധിക്കും.