ഊട്ടി ഗവൺമെന്റ് റോസ് പാർക്കിലാണ് 18-ാം മത് റോസ് പ്രദർശനത്തിന് തുടക്കമായിരിക്കുന്നത്.
35,000 റോസാപ്പൂക്കൾ കൊണ്ടുള്ള 30 അടി ഉയരത്തിൽ ഈഫൽ ടവർ, 15,000 റോസാപ്പൂക്കൾ ഉള്ള സെൽഫി സ്പോട്ട്, എന്നിങ്ങനെ ഒരു ലക്ഷം റോസാപ്പൂക്കളാണ് വിനോദസഞ്ചാരികൾ ആസ്വാദ്യകരമായി ഒരുക്കിയിരിക്കുന്നത്..
മൂന്ന് ദിവസം നീളുന്ന പ്രദർശനം കാണാൻ ഒരു ലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
8000 റോസാപ്പൂക്കൾ ഉള്ള ആനക്കുട്ടി, 3000 റോസാപ്പൂക്കൾ കൊണ്ട് നിർമ്മിച്ച ക്രിക്കറ്റ് ബാറ്റ്, 2000 റോസാപ്പൂക്കൾ കൊണ്ട് നിർമ്മിച്ച ഹോക്കി ബാറ്റ്, 1200 റോസാപ്പൂക്കൾ കൊണ്ട് നിർമ്മിച്ച ബാഡ്മിന്റൺ ബാറ്റ്, 6000 റോസുകളുള്ള ബാഡ്മിന്റൺ, 3000 റോസുകളുള്ള ബാഡ്മിന്റൺ, 3400 റോസുകളുള്ള ഫുട്ബോൾ, കോളനി തുടങ്ങിയ രൂപകൽപനകളും ഇതോടൊപ്പം ആകർഷകമാണ്.
കൂടാതെ, റോസ് പാർക്കിലെ 4500 ഇനത്തിലുള്ള 45,000 ത്തോളം റോസ് ചെടികളിൽ പൂത്തുലഞ്ഞ വൈവിധ്യ നിറങ്ങളിലുള്ള ചെറുതും വലുതുമായ റോസാപ്പൂക്കൾ കാണാൻ എത്തുന്ന വിനോദസഞ്ചാരികളുടെ തിരക്കും റോസ് ഗാർഡനിൽ തിരക്കേറുവാൻ കാരണമാകുകയാണ്.