25 വർഷങ്ങൾക്ക് ശേഷം കോട്ടയം മാങ്ങാനത്ത് കല്ലേറ്റുംകര പദ്മനാഭ ശർമ്മയുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ഡിസംബർ 22,23,24 തീയതികളിൽ നടക്കും.
പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാരായ ചോറോട് ശ്രീനാഥ് പണിക്കർ, പുതുവാമന ഹരിദാസ് നമ്പൂതിരി, ഏഴക്കാരനാട് അച്ചുതൻ നായർ, മണകുന്നം സജീവ്, തിരുവാർപ്പ് ശ്രീകാന്ത്, ചെമ്പകനല്ലൂർ ഹരി നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. ദേവപ്രശ്നത്തിൽ സംബന്ധിക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും ഭക്ഷണം നൽകുന്നതാണെന്ന് ക്ഷേത്രം പുനരുത്ധാരണ സമിതി അറിയിച്ചു.














































































