സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റദ്ദാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവിലാണ് നടപടി. സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി ജോയിക്കാണ് ഗതാഗത വകുപ്പ് നോട്ടീസ് നല്‍കിയത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫ്‌ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്ന വാഹനങ്ങള്‍ ഉടന്‍ എംവിഡിക്ക് ലഭിക്കില്ല. വാഹനങ്ങള്‍ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി.
ഇന്നലെയാണ് സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റദ്ദാക്കിയത്. പരിപാടി റദ്ദാക്കി മന്ത്രി ഇറങ്ങിപ്പോകുകയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയിരുന്നത്.
'എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്. എല്ലാ വണ്ടിയും ഇവിടെ നിരത്തിയിടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും', എന്ന് മൈക്കിലൂടെ അറിയിച്ചാണ് മന്ത്രിയുടെ ഇറങ്ങിപ്പോക്ക്. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും വേദിവിട്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.












































































