സുൽത്താൻ ബത്തേരിയിൽ ഭീതി വിതച്ച കാട്ടാനയെ കുപ്പാടി വനമേഖലയിൽ വെച്ച് മയക്കുവെടി വെച്ചു. കാട്ടാനയെ മുത്തങ്ങയിലേക്ക് എത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം 2 എന്ന കാട്ടാന ബത്തേരി നഗരത്തിൽ ഇറങ്ങിയത്. 150 പേർ അടങ്ങിയ ദൗത്യസംഘം ഇന്നലെ മുതൽ ആനയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള തിരച്ചിലിൽ ആയിരുന്നു. നിലവിൽ ആനയെ വടം ഉപയോഗിച്ച് തളച്ചിരിക്കുകയാണ്.
